പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും വാഹനാപടത്തിൽ ഗുരുതര പരിക്ക്

അടൂരിൽ ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്

വൈദികരടക്കം ട്രാവലറിലുണ്ടായിരുന്ന 17 പേർക്കും പരിക്കേറ്റു.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസ്,ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ്(28) എന്നിവർക്കാണ് പരിക്കേറ്റത്.

ഏറ്റുമാനൂർ കളത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 10.30 ന് അടൂർ-ഭരണിക്കാവ് പാതയിൽ നെല്ലിമുകൾ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും കൊല്ലം മൺറോതുരുത്തിലേക്ക് പോയതായിരുന്നു ട്രാവലർ. കടമ്പനാട് ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പ്.

പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ ഡി വൈ എസ് പി എം എം ജോസിനേയും ഡ്രൈവറേയും അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....