ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി മഴ എത്തും

ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി മഴ എത്തും. കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്.

അതിനിടെ നേരിയ ആശ്വാസമാവുകയാണ് എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

നാളെ മെയ് ഒന്നിന് 12 ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

മെയ് 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

മെയ് മൂന്നിന് 12 ജില്ലകളിൽ മഴ പെയ്യുമന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്.

മെയ് നാലിനും ഇതേ 12 ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിൽ

അതിനിടെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്.

പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...