മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ഡൽഹി കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി.

രണ്ട് കേസുകളിലും സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഇ.ഡി, സി.ബി.ഐ കേസുകളിൽ വിചാരണക്കോടതിയും ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയും സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു.

ജാമ്യം നിഷേധിച്ചതിനെതിരെ സിസോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു.

അദ്ദേഹത്തിന്‍റെ തിരുത്തൽ ഹരജികളും തള്ളിയിട്ടുണ്ട്.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്.

ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എക്സൈസ് വകുപ്പ് വഹിച്ചിരുന്ന സിസോദിയ ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...