കൊച്ചി കോർപറേഷൻ മേഖല ഓഫീസിന്‍റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊച്ചി: കുടശ്ശിക അടക്കാത്തതിനെ തുടർന്ന് കൊച്ചി കോർപറേഷൻ മേഖല ഓഫീസിന്‍റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.

കൊച്ചി കോർപ്പറേഷന്‍റെ ഫോർട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്.

രണ്ട് ലക്ഷം രൂപയോളം കുടിശ്ശികയാണ് അടക്കാനുള്ളത്.

ഇന്ന് രാവിലെയാണ് ഫ്യൂസ് ഊരിയത്.വൈദ്യുതി ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിക്കാൻ കോർപറേഷൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നും മേയർ എം. അനിൽകുമാർ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...