ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയങ്ങളിലേക്ക് നയിക്കുന്ന സഞ്ജു സാംസണിന്‍റെ ആത്മവിശ്വാസം ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ സഹായിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം യൂസഫ് പത്താന്‍.
എല്ലാ താരങ്ങളുടെയും പ്രകടനവും സെലക്ടർമാർ കാണുന്നുണ്ടെന്നും കഠിനാധ്വാനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് സമയം വരുമ്പോൾ അവസരം ലഭിക്കുക തന്നെ ചെയ്യുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബംഗാളിലെ ബെഹറാംപൂരിൽ മത്സരിക്കുന്ന യൂസഫ് പത്താന്‍ പറഞ്ഞു.
ബാറ്റിംഗിലെ സ്ഥിരതയായിരുന്നു ഇതുവരെ സഞ്ജുവിന്‍റെ പ്രശ്നം.
എന്നാൽ ഈ സീസണില്‍ രാജസ്ഥാനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിന് ഇപ്പോൾ അത്തരം പ്രശ്നമില്ല.
ക്യാപ്റ്റനെന്ന നിലയിലും സഞ്ജു രാജസ്ഥാനെ നന്നായി നയിക്കുന്നുണ്ട്.
അങ്ങനെ തോറ്റു പിൻമാറുന്ന ആളല്ല സഞ്ജുവെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും യൂസഫ് പത്താൻ പറഞ്ഞു.