സഞ്ജു സാംസണിന്‍റെ ആത്മവിശ്വാസം ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ സഹായിക്കും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയങ്ങളിലേക്ക് നയിക്കുന്ന സഞ്ജു സാംസണിന്‍റെ ആത്മവിശ്വാസം ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിനെ സഹായിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം യൂസഫ് പത്താന്‍.


എല്ലാ താരങ്ങളുടെയും പ്രകടനവും സെലക്ടർമാർ കാണുന്നുണ്ടെന്നും കഠിനാധ്വാനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് സമയം വരുമ്പോൾ അവസരം ലഭിക്കുക തന്നെ ചെയ്യുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബംഗാളിലെ ബെഹറാംപൂരിൽ മത്സരിക്കുന്ന യൂസഫ് പത്താന്‍ പറ‌ഞ്ഞു.

ബാറ്റിംഗിലെ സ്ഥിരതയായിരുന്നു ഇതുവരെ സഞ്ജുവിന്‍റെ പ്രശ്നം.

എന്നാൽ ഈ സീസണില്‍ രാജസ്ഥാനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിന് ഇപ്പോൾ അത്തരം പ്രശ്നമില്ല.

ക്യാപ്റ്റനെന്ന നിലയിലും സഞ്ജു രാജസ്ഥാനെ നന്നായി നയിക്കുന്നുണ്ട്.

അങ്ങനെ തോറ്റു പിൻമാറുന്ന ആളല്ല സഞ്ജുവെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും യൂസഫ് പത്താൻ പറഞ്ഞു.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...