കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷിച്ച പ്ര​തി​ക്ക് മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും ജ​യി​ൽ ശി​ക്ഷ

മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും ജ​യി​ൽ ശി​ക്ഷ.

പൂ​ക്കോ​ട്ടും​പാ​ടം വ​ല​മ്പു​റം സ്വ​ദേ​ശി കോ​ലോ​ത്തും​തൊ​ടി​ക അ​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (26) നി​ല​മ്പൂ​ർ കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് 2021 മാ​ർ​ച്ചി​ൽ ഇ​യാ​ൾ വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്പോ​സ്റ്റി​ൽ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

അ​ഹ​മ്മ​ദ് ആ​ഷിഖ് പി​ടി​യി​ലാ​യ സ​മ​യം പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​ക്ക് പോ​സ്റ്റി​ന് അ​ടു​ത്തു​ള്ള ജി.​എ​സ്.​ടി വ​കു​പ്പി​ന്‍റെ കെ​ട്ടി​ട​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്തിരുന്നു.

മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തി​ന് പു​റ​മെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും മ​റ്റൊ​രു കേ​സ് കൂ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിരുന്നു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ന് മ​ഞ്ചേ​രി കോ​ട​തി പ്ര​തി​ക്ക് പ​ത്ത് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

ഇ​തി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഇ​പ്പോ​ൾ നി​ല​മ്പൂ​ർ കോട​തി​യു​ടെ വി​ധി ഉ​ണ്ടാ​യ​ത്.

അ​ഞ്ച് മാ​സ​ത്തെ ത​ട​വും ആ​യി​രം രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....