സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നേരിയ വർധനയാണ് ഇന്നുണ്ടായത് പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവന് 400 രൂപ കുറഞ്ഞിരുന്നു.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52680 രൂപയാണ്
ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്.
ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. വ്യാഴാഴ്ച 560 രൂപ ഉയർന്നു. ഇന്നലെ വീണ്ടും 400 രൂപയുടെ ഇടിവുണ്ടായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6585 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ വർധിച്ച് 5490 രൂപയായി.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച ഒരു രൂപ വർധിച്ചിരുന്നു. വിപണി വില 87 രൂപയാണ്.
ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.