ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ കിട്ടുന്നില്ലേ?

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ.

പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകൾ കൊണ്ട് ഒരു വ്യക്തിക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല.

ഇത് മസ്തിഷ്കം ഉൾപ്പടെയുള്ള ശരീരത്തിൻറെ പ്രവർത്തനങ്ങളെ ബാധിക്കും.

ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ കിട്ടുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

പ്രോട്ടീൻ്റെ കുറവ് ചർമ്മത്തിലും മുടിയിലും നഖങ്ങളിലും പ്രകടമാകാം. ഇവയെല്ലാം പ്രധാനമായും പ്രോട്ടീൻ കൊണ്ട് നിർമ്മിച്ചതാണ്.

ചർമ്മത്തിൽ ചുവപ്പ് പാട് കാണുക, പൊട്ടുന്ന നഖങ്ങൾ, മുടികൊഴിച്ചിൽ എന്നിവയെല്ലാം പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകുന്നതാകാം.

എല്ലുകളുടെ ശക്തിയും സാന്ദ്രതയും നിലനിർത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയിട്ടില്ലാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

കുറഞ്ഞ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തുന്നത് കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് കൊണ്ട് തന്നെ വിശപ്പ് കൂട്ടുന്നതിന് കാരണമാകും.

പ്രോട്ടീൻ്റെ കുറവിൻ്റെ മറ്റൊരു സാധാരണ ലക്ഷണം ഫാറ്റി ലിവർ അല്ലെങ്കിൽ കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്.

എട്ട് മണിക്കൂർ ഉറങ്ങുന്ന ആളാണെങ്കിൽ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുന്നത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രോട്ടീൻ്റെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നത് അണുബാധയെ ചെറുക്കാൻ ശരീരത്തെ പ്രവർത്തനരഹിതമാക്കിയേക്കാം.

ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നില്ല എന്നതിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് വീക്കം (എഡിമ എന്നും വിളിക്കുന്നു). പ്രത്യേകിച്ച് വയറിലും കാലുകളിലും പാദങ്ങളിലും കൈകളിലും ഈ ലക്ഷണം കാണപ്പെടുന്നു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....