യുവതിയെ പാർക്ക് ചെയ്ത കാറുകൾക്കിടയിലിട്ട് പീഡിപ്പിച്ച് യുവാവ്

റോഡ് സൈഡിലെ നടപ്പാതയിലൂടെ നടന്നുവന്ന യുവതിയെ പിന്നിലൂടെ വന്ന് ബെൽറ്റ് കഴുത്തിലിട്ട് നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ട് പോയി പാർക്ക് ചെയ്ത കാറുകൾക്കിടയിലിട്ട് പീഡിപ്പിച്ച് യുവാവ്.

അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. മെയ് 1 പുലർച്ചെ മൂന്ന് മണിക്കുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

ന്യൂയോർക്കിലെ ബ്രോങ്ക്സ് സ്ട്രീറ്റിലാണ് 45കാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടത്.

മുഖം മൂടിയണിഞ്ഞ യുവാവ് പിന്നിലൂടെ വന്ന് ബെൽറ്റ് ഉപയോഗിച്ച് പിന്നിലേക്ക് വലിച്ചിഴയ്ക്കുന്നതും വീഴ്ചയിൽ അബോധാവസ്ഥയിലായ യുവതിയെ നടപ്പാതയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്.

സംഭവത്തിൽ കേസ് എടുത്ത ന്യൂയോർക്ക് പൊലീസ് സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പുറത്ത് വിട്ടു.

കേസിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. അക്രമത്തിനിരയായ യുവതിയുടെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.

മുഖം വെള്ള നിറത്തിലുള്ള തുണി കൊണ്ട് മറച്ചാണ് അക്രമി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പുറത്ത് വന്നതോടെ അക്രമിയെ പിടികൂടണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നത്.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...