സിങ്കിന്‍റെ കുറവു മൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം മെച്ചപ്പെടുത്താനും, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്.

സിങ്കിന്‍റെ അഭാവം മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ചിലരില്‍ സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.

മുറിവ് ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ സിങ്കിന്‍റെ അഭാവം മൂലമാകാം.

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും, മറ്റ് അലര്‍ജികളും ഉണ്ടാകാനും സാധ്യത ഏറെയാണ്.

സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് കാരണമാകും.

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും. സിങ്കിന്‍റെ കുറവു കണ്ണുകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കാം.


സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ രുചി നഷ്ടപ്പെടാനും മണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

കാരണം തലച്ചോറിന്‍റെ ആരോഗ്യത്തിനും സിങ്ക് പ്രധാനമാണ്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്കും കാരണമാകുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....