ജപ്പാന്‍ ആളില്ലാ രാജ്യമാകുന്നോ?

രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ക്രോഡീകരിച്ച കണക്കുകൾ പ്രകാരം നിലവിലുള്ള വീടുകളിൽ 14 ശതമാനമാണ് ആരും താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്.

ജപ്പാനിലെ ജനന നിരക്ക് കുറയുന്നതാണ് കാരണം.

ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകള്‍ ‘അകിയ’ എന്നാണ് അറിയപ്പെടുന്നത്.

നേരത്തെ ജപ്പാന്‍റെ ഗ്രാമപ്രദേശങ്ങളിലായിരുന്നു ഇത്തരം വീടുകള്‍ ഉണ്ടായിരുന്നത്.

ഇപ്പോള്‍ ടോക്യോ, ക്യോട്ടോ തുടങ്ങിയ വലിയ ജാപ്പനീസ് നഗരങ്ങളിലും ഇത്തരം വീടുകളുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂയോർക്ക് സിറ്റിയിൽ ആകെ താമസമുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ജപ്പാനിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം.

ജപ്പാനിലെ ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്‍റെ സൂചനയാണിതെന്ന് ചിബയിലെ കാൻഡ യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍റർനാഷണൽ സ്റ്റഡീസിലെ അധ്യാപകൻ ജെഫ്രി ഹാൾ അഭിപ്രായപ്പെട്ടു.

പുതുതായി വളരെയധികം വീടുകൾ നിർമിക്കുന്നതു കൊണ്ടുള്ള പ്രശ്നമല്ലിത്. താമസിക്കാൻ ആളില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ജപ്പാനിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം ജനന നിരക്കാകട്ടെ ഗണ്യമായി കുറയുന്നു.

അനന്തരാവകാശികൾ ഇല്ലാതെ, താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ് അകിയകൾ.

നഗരങ്ങളിലേക്ക് മാറിത്താമസിച്ച യുവതലമുറയിൽ ഒരുവിഭാഗമാകട്ടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുമില്ല.

പൊതുഗതാഗതം, ആശുപത്രി സംവിധാനം തുടങ്ങിയവയുടെ അഭാവവും ഗ്രാമങ്ങളിലെ വീടുകളിൽ നിന്ന് യുവതലമുറയെ അകറ്റുന്നു.

അത്തരം ഉപേക്ഷിക്കപ്പെട്ട വീടുകൾ വിൽക്കാൻ ഉടമകൾ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും, വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്.

Leave a Reply

spot_img

Related articles

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...