കോക്കിനെ വെല്ലുവിളിച്ച് സിയാദ് കോക്കർ, പോസ്റ്റ് മുക്കി കോക്ക്

കേരളത്തിൽ പ്രശസ്തനായ യൂറ്റ്യൂബറാണ് അശ്വന്ത് കോക്ക്. ഇദ്ദേഹം ഒരു അധ്യാപകനാണ് എന്നാണ് പറയുന്നത്. സർക്കാർ സർവ്വീസിലിരുന്ന് ഒരാൾക്ക് ഇത്തരം വീഡിയോകൾ ഇടുന്നതിന് സർവ്വീസ് ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ എന്നറിയില്ല, പക്ഷെ ഇദ്ദേഹത്തിന് വലിയ ഫാൻബേസുണ്ട്. ഒരു സിനിമ ഇറങ്ങിയാൽ അത് വിജയിക്കണോ ഓടണോ എന്നു തീരുമാനിക്കുന്ന രീതിയിലേക്ക് ഇദ്ദേഹത്തിൻ്റെ വീഡിയോകൾ വൈറലായി മാറിയിരിക്കുകയാണ്. പല സിനിമകളുടെയും റിവ്യൂ പറയുന്ന സമയത്ത് കോക്ക് ധരിക്കുന്ന വസ്ത്രങ്ങളും ചർച്ചയാകാറുണ്ട്. ദിലീപിൻ്റെ ബാന്ദ്ര ഇറങ്ങിയസമയത്തും, മോഹൻലാലിൻ്റെ മലൈയ് കോട്ടെയ് വാലിബൻ പുറത്തിറങ്ങിയ സമയത്തും നായകരുടെ അതേ കോസ്റ്റ്യംസ് അണിഞ്ഞാണ് കോക്ക് റിവ്യൂ നടത്തിയത്. ഇതിനെതിരെ കേസ്സ് ഉണ്ടെന്നു കേൾക്കുന്നു.

ഒടുവിൽ പുലിവാല് പിടിച്ചിരിക്കുകയാണ കോക്ക്. പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കറിൻ്റെ മകൾ നിർമ്മിച്ച് റിലീസായ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്ക് നേരേ നടന്ന റിവ്യൂ ബോംബിങ് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. പല മാധ്യമങ്ങളിലൂടെയും സിയാദ് കോക്കർ അശ്വിൻ കോക്കിനെതിരെ വെല്ലുവിളി മുഴക്കിയിരിക്കുകയാണ്. പരസ്യമായ ഈ ഭീഷണി വന്നതോടെ കോക്ക് ഫേസ് ബുക്കിലേയും യൂറ്റ്യൂബിലേയും വീഡിയോകൾ മുക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് ബോംബിങിൻ്റെ ആരാധകരെല്ലാം കോക്കിന് അനുകൂലമായി പ്രതികരിക്കുമ്പോൾ സിയാദ് കോക്കിന് പിൻതുണയുമായി ധാരാളം വ്യക്തികളും രംഗത്തുവരുന്നു.

നിയമപരമായി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഈ വിഷയം. കോക്കിനെതിരെ വധഭീഷണി മുഴക്കിയപ്പോൾ അയാൾ പോസ്റ്റു മുക്കിയതോടെ ബോംബിങിനു വേധേയരായ മറ്റു പലരും ഇനിയും രംഗത്തുവന്നാൽ അത് നിയമപരമായ പ്രതിസന്ധികൾ സൃഷ്ടിക്കും. കോടികൾ മുടക്കി ഒരു സിനിമ എടുക്കുന്നവർക്ക് ഇത്തരം നെഗറ്റീവ് റിവ്യൂകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വളരെ വലുതാണ്. തമിഴ്നാട്ടിൽ ഇത്തരം റിവ്യൂകളെ തമിഴ്നാട് ഗവൺമെൻ്റ് തടഞ്ഞപോലെ കേരളത്തിലും അത്തരം തീരുമാനങ്ങളും നിയമങ്ങളും കൊണ്ടുവരണമെന്നുള്ള ആവശ്യങ്ങളും ഉയർന്നുവരികയാണ്. ഇത്തരം വിഷയങ്ങളിൽ വ്യക്തികൾ നിയമം നേരിട്ട് കൈയ്യാളുന്ന സ്ഥിതി വന്നാൽ കൂടുതൽ വ്യക്തികൾ ഇത്തരം ക്രമസമാധാന ലംഘനത്തിലേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തനിക്ക് സാധിച്ചില്ലെങ്കിൽ തൻ്റെ തൊഴിലാളികളെ കൊണ്ട് കോക്കിനെ കൈകാര്യം ചെയ്യും. ഞാൻ കുറ്റമേറ്റെടുത്ത് ജയിലിൽ പോകാൻ തയ്യാറാണെന്ന് ഒരു നിർമ്മാതാവ് ചാനലിൽ കൂടി വിളിച്ചു പറയുന്നത് ആദ്യമായിട്ടാണ്. അതിവൈകാരികതയുടെ പുറത്താണ് അദ്ദേഹം ഇങ്ങനെയൊരു സ്റ്റേറ്റ്മെൻ്റ് നടത്തിയതെന്ന് മനസ്സിലാക്കാം. പക്ഷെ പോസ്റ്റ് പിൻവലിച്ചതുകൊണ്ടൊന്നും തീരാത്ത പ്രശ്നങ്ങളിലേക്കാണ് ഈ വിഷയം വഴിമാറിയതെന്നു പറയാതെ പറയേണ്ടിവരും.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...