പാവയ്ക്ക അഥവാ കയ്പക്ക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഇത്തിരി കയ്പ്പൊക്കെ ഉണ്ടെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ പച്ചക്കറി വാങ്ങിക്കുമ്പോൾ പ്രഥമ സ്ഥാനം നമ്മള്‍ പാവയ്ക്കയ്ക്കും നല്കാറുണ്ട്.

പാവക്ക കൊണ്ടാട്ടം, പാവക്ക ഉപ്പേരി, പാവക്ക ജ്യൂസ്, പാവക്ക അച്ചാര്‍ തുടങ്ങി പല രീതിയിലും നമ്മള്‍ ഇത് ഉപയോഗിക്കുന്നുമുണ്ട്.

എന്നാല്‍ അത്ര ആരോഗ്യപ്രദമാണോ പാവയ്ക്ക?

അമിതമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. അത് ഇവിടെയും ബാധകമാണ് എന്ന് മാത്രം.

പ്രമേഹരോഗികള്‍ക്ക് പാവയ്ക്ക മികച്ച ഒരു ഓപ്ഷനാണ്.

എന്നാല്‍ എന്നാല്‍ പ്രമേഹത്തിന്റെ മരുന്നും പാവയ്ക്ക ജ്യൂസും തമ്മില്‍ ഉണ്ടാവുന്ന പ്രതിപ്രവര്‍ത്തനം മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം.

സ്ത്രീകളില്‍ ഗര്‍ഭമലസാന്‍ പാവയ്ക്ക കാരണമാകുമെന്ന് പറയപ്പെടുന്നു.

കൂടാതെ ആര്‍ത്തവ കാല ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും പാവയ്ക്ക കാരണമാകും.

ആര്‍ത്തവ കാലങ്ങളില്‍ അമിതമായി രക്തപ്രവാഹം ഉണ്ടാക്കാന്‍ പാവയ്ക്കയ്ക്ക് സാധിക്കും.

കൂടാതെ കരളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കാനും പാവയ്ക്ക കാരണമാകുന്നു.

ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുത്തുന്നതിനും പലപ്പോഴും പാവക്കയുടെ അമിതോപയോഗം കാരണമാകാം.

ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...