എൽടിടിഇയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : തമിഴ്നാട്ടിലെ എല്‍ടിടിഇ സംഘടനയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് യുഎപിഎ പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി.

തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം എൽടിടിഇ ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുന്നതായും സർക്കാർ വിലയിരുത്തലുണ്ട്. 


സംഘടനയുടെ നേതാക്കള്‍ വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു.

രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എല്‍ടിടിഇ ഇപ്പോഴും ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ കേന്ദ്രം നിരോധിച്ചത്. 

Leave a Reply

spot_img

Related articles

സംഭാവനപ്പണം വകമാറ്റി തട്ടിപ്പ്; ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ഉപാധ്യക്ഷനുമായ ചമ്പത്...

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി

കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി.അർജുൻ രാധാകൃഷ്ണന് കേരളത്തിൻ്റെ ചാർജ്ജൂലൈ 7-ാം തീയതിയാണ്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും ഉജ്ജയിനില്‍ വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്

മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനില്‍, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്.ഔദ്യോഗിക...

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു

ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു.രാജി അംഗീകരിച്ചതായി രാഷ്‌ട്രപതി ഭവൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, ഭരണഘടനയുടെ 75-ാം അനുച്ഛേദത്തിലെ രണ്ടാം ഉപവകുപ്പ്...