ഒറ്റയ്‌ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന കൊച്ചുസുന്ദരിയുടെ വീഡിയോ വൈറൽ

ഇസ ആരിഫ് എന്ന ആറ് വയസുകാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.
ഒറ്റയ്ക്ക് ഗ്രൂപ്പ് ഡാൻസ് കളിച്ചാണ് ഇസ ഒരാഴ്ച കൊണ്ട് നാട്ടിലെ താരമായത്.

മുന്നിലുള്ള കണ്ണാടി നോക്കിയാണ് ഇസ ന‍ൃത്തം ചെയ്യുന്നത്.

ഒറ്റ നോട്ടത്തില്‍ നാല് പേർ നിന്ന് ഡാൻസ് കളിക്കുന്നതായാണ് തോന്നുക. വീഡിയോടൊപ്പം ‘ഒറ്റയ്‌ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കുന്നു’എന്ന അടിക്കുറിപ്പ് കൂടിയായപ്പോള്‍ സംഭവം ഉഷാറായി.

കുട്ടിയുടെ അച്ഛനാണ് പാട്ട് വച്ചുകൊടുക്കുന്നത്. പിന്നീട്, ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെ ഇസയുടെ ഡാൻസും തുടങ്ങി. അമ്മ വീഡിയോ ചിത്രീകരിച്ചു. ദുബായില്‍ താമസിക്കുന്ന പൊന്നാനി സ്വദേശികളുടെ മകളാണ് ഇസ. യുട്യൂബ് ചാനലിലൂടെ ഇസയുടെ അമ്മയാണ് വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ഇസക്കുട്ടിയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയത്. ഇസയെ പുകഴ്‌ത്തുന്ന ഒരുപാട് വാക്കുകളും കമന്റ് ബോക്സില്‍ നിറയുകയാണ്.

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...