എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിൽ ഒരാളുടെ ജീവൻ പൊലിഞ്ഞു

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടർന്ന് പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാനാവാതെ തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു.

കരമന നെടുങ്കാട് റോഡില്‍ നമ്ബി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്‌കത്തില്‍ മരിച്ചത്. തളർന്നു വീണതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കാണാൻ മേയ് എട്ടിന് രാവിലെ മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത സി.രവി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്ന് പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല.

തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഉറ്റവരെ അവസാനമായി നോക്കുകാണാനാകാതെ രാജേഷ് മരിച്ചത്. മസ്‌കത്തില്‍ ഐടി മാനേജരായിരുന്നു നമ്ബി രാജേഷ്. നഴ്സിങ് വിദ്യാർഥിനിയാണ് അമൃത. മക്കള്‍: അനിക (യു.കെ.ജി), നമ്ബി ശൈലേഷ് (പ്രീ കെ.ജി).

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...