സോമഗിരി സോമൻ ചേട്ടൻ വിടവാങ്ങി

വാഴൂർ കൊടുങ്ങൂർ സോമഗിരി സദനത്തിൽ എസ് സോമനാഥ പണിക്കർ അന്തരിച്ചു.78 വയസായിരുന്നു.

കോട്ടയം കുമളി റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് മനസ്സിനും നാവിനും പ്രിയപ്പെട്ട ഇടമാണ് സോമൻ ചേട്ടൻ്റെ സോമഗിരി ഹോട്ടൽ.

ഇല നിറയെ കറികളുമായി ഊണു വിളമ്പുന്ന സ്ഥലം എന്ന നിലിയിൽ പതിറ്റാണ്ടുകളായി ഇവിടം പ്രസിദ്ധമാണ്.

നാട്ടുകാരുടെ മാത്രമല്ല യാത്രക്കാരുടേയും രുചിയറിഞ്ഞ് വിളമ്പുന്നതിൽ സോമഗിരി ഹോട്ടൽ ഉടമ സോമൻ ചേട്ടൻ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു.

ഭക്ഷണം തയ്യാറായാൽ ആദ്യം ഉണ്ണുന്നതും അദ്ദേഹമായിരുന്നു .
അതും സ്വന്തം സ്ഥാപനത്തിന്മേലുള്ള വിശ്വാസം.

രുചിയിലോ ഗുണനിലവാരത്തിലോ കടുകിട വിട്ടുവീഴ്ച ഇല്ലാതെ മിതമായ നിരക്കിൽ രണ്ടുമൂന്നു കൂട്ടം അച്ചാറും പപ്പടവും മുളകു വറുത്തതും മുളകു പൊട്ടിച്ചതും പച്ചടി, കിച്ചടി, തോരൻ, അവിയൽ, പരിപ്പ്, സാമ്പാർ, പുളിശേരി, മോര്, രസം കൂടാതെ പായസവുമായി ദിവസേന മുഴുനീള സദ്യവട്ടം ഒരുക്കുക എന്നത് ചില്ലറ അധ്വാനമല്ല.

ഒരു ദോശ വാങ്ങിയാലും കൂട്ടിന് രണ്ടു കൂട്ടം ചട്നിയും സാമ്പാറും മുളകുപൊട്ടിച്ചതും ആവശ്യത്തിനു വിളമ്പുന്ന കടകൾ അപൂർവ്വം.

മകൻ പ്രവീൺ ആണ് ഇപ്പോൾ കടയുടെ ചുമതല എങ്കിലും അച്ഛൻ്റെ ഒരു നോട്ടം എപ്പോഴും അടുകളയിലും വിളമ്പുമേശയിലും ഉണ്ടായിരുന്നു.

1970 – 80 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാഴൂർ ബ്ലോക്ക് സെക്രട്ടറി ആയും INTUC കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ആയും പ്രവർത്തിച്ചിരുന്നു.

കസവു മുണ്ടും ജൂബയും ഗോൾഡൻ ഫ്രെയിമുള്ള കണ്ണടയും ചീകിയൊതുക്കിയ താടിയും സ്വർണം കെട്ടിയ രുദ്രാക്ഷവും ഭസ്മക്കുറിയുമായി ആദ്യ കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്ന വ്യക്തിത്വം.

മുതലാളിയായി കൗണ്ടറിലിരിക്കാതെ ഓരോ മേശയിലും ആവശ്യാനുസരണം വിളമ്പിക്കൊടുക്കുന്നതിലായിരുന്നു എന്നും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നത്.

വാഴൂരിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ കൈയ്യൊപ്പിട്ട വ്യക്തിത്വമാണ് ഓർമ്മയായത്.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...