സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടി

പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ സ്ത്രീകളുടെ ജോലി സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ.

സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പരാമർശങ്ങളാണ് വിവാ​ദമായത്.

ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ‘ഇത് സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ്.

അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ അവരുടേത് ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാൻ കഴിയില്ലെന്നും’ വിമർശനങ്ങൾ ഉയരുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർധിച്ചുവെന്ന് സയീദ് അൻവർ പറയുന്നു.

രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാ​ഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടുകൾ നോക്കി ജീവിക്കാൻ തീരുമാനിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയിൽ സയീദ് പറയുന്നുണ്ട്.

അതേസമയം, വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

സ്ത്രീകൾ പാകിസ്ഥാനിൽ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവാഹമോചന നിരക്ക് 30 ശതമാനം വർധിച്ചു,- അൻവർ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പറഞ്ഞു.

നിന്നോടൊപ്പമുള്ള ജീവിതം നരകമാണെന്ന് ഭാര്യമാർ ഭർത്താക്കൻമാരോട് പറയുന്നു. ‘എനിക്ക് സ്വയം സമ്പാദിക്കാം.

സ്വന്തമായി ഒരു കുടുംബം നടത്താമെന്ന് ഭാര്യമാർ പറയുന്നു. ഇതൊരു മുഴുവൻ ഗെയിം പ്ലാനാണ്. നിങ്ങൾ മാർഗനിർദേശം കണ്ടെത്തുന്നില്ലെങ്കിൽ ഈ ഗെയിം പ്ലാൻ നിങ്ങൾക്ക് മനസ്സിലാകില്ല’-സയീദ് അൻവർ പറഞ്ഞു.

ലോകമെമ്പാടും സമാനമായ ഒരു മാതൃക താൻ കണ്ടിട്ടുണ്ടെന്നും സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് കാരണം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്.

ഞാൻ ലോകം ചുറ്റി സഞ്ചരിച്ചു. ഞാൻ യൂറോപ്പിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങുകയാണ്. ചെറുപ്പക്കാർ കഷ്ടപ്പെടുന്നു.

കുടുംബങ്ങൾ മോശമായ അവസ്ഥയിലാണ്. ദമ്പതികൾ വഴക്കിടുന്നു. സ്ത്രീകളെ പണത്തിന് വേണ്ടി ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്തിന്റെ മോശം അവസ്ഥയാണെന്നും സയീദ് അൻവർ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...