ഇരട്ടയാറില്‍ മരിച്ച പോക്‌സോ കേസ് അതിജീവിതയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു

ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇത് സ്ഥിരീകരിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

വിശദമായ അന്വേഷണത്തില്‍ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളില്‍ കടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.


ആണ്‍ സുഹൃത്തുക്കളിലൊരാളോട് മൊബൈലില്‍ വഴക്കുണ്ടാക്കുന്നതായി കണ്ടിരുന്നുവെന്ന് അമ്മ മൊഴി നല്‍കി.

തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചു.

താന്‍ മരിക്കുമെന്ന് ബെംഗളുരുവിലുള്ള സുഹൃത്തിന് സന്ദേശം അയച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ നിന്നും പൊലീസിന് ലഭിച്ചു.

ഇയാള്‍ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും പെണ്‍കുട്ടി എടുത്തിരുന്നില്ല.

ഇലാസ്റ്റിക് കൊണ്ടുള്ള ബെല്‍റ്റ് കഴുത്തില്‍ മൂന്നു തവണ ചുറ്റിയിരുന്നു.

ഇതേത്തുടര്‍ന്ന് കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

ഇത് സ്വയം ചെയ്തതാകാമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു.

ആന്തരിക അവയവങ്ങളുടെ സാമ്ബിളുകള്‍ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...