ഇന്ന് ഏറ്റവും കൂടുതൽ ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ചർമ്മവുമായി ബന്ധപ്പെട്ടത്.
ഇതിന്റെ പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്ഥലങ്ങളിൽ കയറി ഇറങ്ങി മടുക്കുന്നവർ നിരവധിയാണ്.
ചർമ്മം വരണ്ട് പൊട്ടുന്നതിന് നന്നായി വെള്ളം കുടിക്കുക എന്നതാണ് പ്രധാന മാർഗം.
ബീറ്റ്റൂട്ട്, കുക്കുമ്പർ, നാരങ്ങ, മധുരനാരങ്ങ, പുതിനയില എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പാനീയമാണ് ഇന്ന് പരിചയപ്പടാൻ പോകുന്നത്.
ഈ പാനീയം ഉള്ളിൽ നിന്നും ഉന്മേഷം നൽകുക മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും ഫലപ്രദമാണ്. അതേപോലെ പ്രായത്തിൻ്റെ പാടുകളും കറുത്ത പാടുകളും കുറയ്ക്കാൻ നാരങ്ങ സഹായകമാണ്.
ഈ സ്‌പെഷ്യല്‍ ഡ്രിങ്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ?
ബീറ്റ്റൂട്ട്, വെള്ളരിക്ക, നാരങ്ങ, പുതിനയില എന്നിവ നന്നായി കഴുകിയ ശേഷം അൽപം വെളളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ഐസ് ക്യൂബ് ചേർത്ത് ഈ ഡ്രിങ്ക് കുടിക്കുക. ഇത് ചർമ്മത്തിന് വളരെ അധികം നല്ലതാണ്.