സംസ്ഥാനത്ത് ഇപ്പോൾ വ്യാപക മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മെയ് 31ഓടെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്.
ഈ സീസണിലെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. മറ്റന്നാളോടെ ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട് എന്നാണ് അറിയിക്കുന്നത്.
അങ്ങനെയെങ്കില്‍ കാലവര്‍ഷത്തിന്‍റെ ഇപ്പോള്‍ പ്രവചിച്ച സമയത്തില്‍ മാറ്റം വന്നേക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.