പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു. കള്ളനെ കണ്ട് ഉറക്കെ നിലവിളിച്ച കല്യാണിയമ്മക്ക് നേരെ നീളമുള്ള കത്തി വീശി.
മോഷ്ടാവിന്റെ വെട്ടേറ്റ വയോധിക ചികിത്സയിൽ. കുന്നക്കാവ് വടക്കേക്കരയിൽ പോത്തൻകുഴിയിൽ കല്യാണി (75)ക്കാണ് മോഷ്ടാവിന്റെ വെട്ടേറ്റത്. തലനാരിഴക്കാണ് കല്യാണി രക്ഷപ്പെട്ടത്.
വീടിന്റെ അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാവ് എത്തിയത്.
വൈദ്യുതിയില്ലാത്ത ആ രാത്രി മൊബൈൽ വെളിച്ചത്തിൽ മോഷ്ടാവിനെ കണ്ട് ഉറക്കെ നിലവിളിച്ചു തുടർന്നാണ് ആക്രമണം ഉണ്ടായത്.
മോഷ്ടാവ് കത്തി വീശിയതോടെ നെറ്റിയിൽ നീളത്തിലുള്ള മുറിവേറ്റിട്ടുണ്ട്.