വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണല്ലേ? അതുകൊണ്ട് തന്നെ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്.
നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക.
മണിക്കൂറുകള്‍ക്ക് ശേഷം വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളം കുടിക്കാം.
കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.