കൊടും ചൂടിൽ നട്ടം തിരിഞ്ഞവരാണ് നമ്മൾ എല്ലാവരും.
എന്നാൽ അതിനൊക്കെയുള്ള മറുപടിയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ. കേരളത്തിൽ തകർത്ത് പെയ്യുകയാണ് ഇപ്പോൾ മഴ.
മെയ് ആദ്യ ആഴ്ചക്ക് ശേഷം കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്ത് കൊണ്ടിരിക്കുന്നത്.
മാർച്ച് 1 മുതൽ മെയ് 22 വരെയുള്ള കണക്ക് പ്രകാരം 273 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്തു സംസ്ഥാനത്തു ഇതുവരെ 272.9 മി.മീ മഴ ലഭിച്ചു.
ഇതിൽ 90 ശതമാനത്തിലേറെ മെയ് മാസത്തിലാണ് പെയ്തത്.
പല ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം (325 mm), പത്തനംതിട്ട ( 294 mm) ജില്ലകളിലാണ്. എന്നാൽ, ഇടുക്കി ജില്ലയിൽ ലഭിക്കേണ്ട മഴയിൽ 34 ശതമാനം കുറവുണ്ടായി.