ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് സൂപ്പറാ..

ചർമ്മ സംരക്ഷണത്തിൽ ഏറ്റവും അധികം ബോധം ഉള്ളവരാണ് നമ്മൾ അല്ലേ?.

എന്നാൽ, ഇത് എങ്ങനെ ചെയ്യണം എളുപ്പത്തിൽ എങ്ങനെ ചെയ്യണം എന്ന് പലർക്കും അറിയില്ലെന്നതാണ് സത്യം.

തിളക്കമുള്ളതും തെളിഞ്ഞതുമായ ചർമ്മം നൽകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് ഓട്സ് ഫേസ് മാസ്ക്.


ഓട്‌സിൽ ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കൂടാതെ ചൊറിച്ചിൽ, അറ്റോപിക് ഡെർമറ്റൈറ്റിസ്, മുഖക്കുരു, വൈറൽ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള പല ചർമ്മരോഗങ്ങൾക്കും ഇത് ചികിത്സിക്കാൻ കഴിയും.

മൂന്ന് ബദാം പൊടിച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പാൽ ചേർക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10-15 മിനിറ്റ് കാത്തിരിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

മുഖത്തെ കറുത്തപാടുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്. എന്താണ് എങ്കിലും മുഖം മിനുങ്ങാൻ ഇത് പരീക്ഷിച്ചോളൂ…

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...