ഗുരുവായൂര്‍ അമ്പലനടയില്‍ വമ്പൻ ഹിറ്റായി തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ സിനിമ.
ഇതുവരെ ഇന്ത്യയില്‍ ആകെ 31.3 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ നേരത്തെ എത്തിയിരിക്കുന്നുവെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ വ്യക്തമാക്കുന്നു.
ഇന്നലെ മമ്മൂട്ടിയുടെ ടര്‍ബോ എന്ന സിനിമ എത്തിയിട്ടും ഗുരുവായൂര്‍ അമ്പലനടയില്‍ കേരള കളക്ഷനില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്.
ഇന്നലെ മാത്രം കേരളത്തില്‍ 1.64 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടി.
എന്തായാലും കുടുംബങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈ സൂപ്പർ സിനിമ.