യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പ് പരിഗണിച്ച് യുഎഇയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം.
ഇന്ന് രാവിലെ 10 മണി വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അബുദാബിയിലും ദുബൈയിലും താപനില യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 36 ഡിഗ്രി സെല്‍ഷ്യസും വരെയാകും.
തീവ്രത കുറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ട്.
അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ രാവിലെ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും പ്രവചിച്ചിരുന്നു.
ഈ സമയം അതീവ ജാഗ്രത വേണം എന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം ഇന്ന്, തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്.