യുഎഇയിൽ യെല്ലോ അലര്‍ട്ട്

യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പ് പരി​ഗണിച്ച് യുഎഇയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം.

ഇന്ന് രാവിലെ 10 മണി വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അബുദാബിയിലും ദുബൈയിലും താപനില യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 36 ഡിഗ്രി സെല്‍ഷ്യസും വരെയാകും.

തീവ്രത കുറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ട്.

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ രാവിലെ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും പ്രവചിച്ചിരുന്നു.

ഈ സമയം അതീവ ജാ​ഗ്രത വേണം എന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം ഇന്ന്, തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...