രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്.

2024 ജനുവരി – മാർച്ച്‌ കാലയളവില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനം എന്നാണ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

15-നും 29-നും വയസിനിടയില്‍ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോർട്ടില്‍ ഉള്ളത്.

യുവാക്കളെക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതർ.

സംസ്ഥാനത്ത് 15-നും 29-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്.

ഈ പ്രായ വിഭാഗത്തില്‍ പ്പെട്ട യുവാക്കളില്‍ 24.3 ശതമാനം തൊഴില്‍രഹിതർ ആണെന്നാണ് കേന്ദ്ര സർവേയില്‍ കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിന് പുറമെ ജമ്മു കശ്മീർ (28.2 ശതമാനം), തെലങ്കാന (26.1 ശതമാനം), രാജസ്ഥാൻ (24 ശതമാനം), ഒഡിഷ (23.3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍.

തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡല്‍ഹിയാണ്. 3.1 %.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോർട്ടാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് ഈ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനം ആണെന്നാണ് സർവേയില്‍ വിശദീകരിച്ചിരിക്കുന്നത്.

2023 ഒക്ടോബർ – ഡിസംബർ കാലയളവില്‍ ഇത് 16.5 ശതമാനം ആയിരുന്നു.

സർവേയില്‍ കറന്റ് വീക്കിലി സ്റ്റാറ്റസ് (CWS) ന്റെ അടിസ്ഥാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

സൈനിക പരിഷ്കാരങ്ങൾ സംയുക്ത പരിശീലന വിഭാഗം സ്റ്റാഫ് കോളേജിൽ ആദ്യ കോഴ്സ്

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ പരിശീലന വിഭാഗം കോഴ്‌സ് ആരംഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിലെ സംയുക്തതയ്ക്കുള്ള പരിഷ്‌കാരങ്ങൾ മറ്റൊരു നാഴികക്കല്ലിൽ എത്തി. ഡിഫൻസ് സർവീസസ് സ്റ്റാഫ്...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...