ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ.
കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ വോൾട്ടേജ് അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു .
സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റി വോൾട്ട് മീറ്റർ പോലുള്ള ഉപകരണങ്ങൾ നേരിട്ട് ഘടിപ്പിച്ചാണ് വോൾട്ടേജ് അളക്കുന്നത് .
പുതിയ ഉപകരണത്തിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും .
ഈ കണ്ടുപിടിത്തത്തിനാണ് പേറ്റൻറ് ലഭിച്ചത് .
ഈ ഉപകരണം IOT ഉപകരണം , സ്മാർട്ട് എനർജി മീറ്റർ , സ്മാർട്ട് ഹോം എന്നിവയുമായി വളരെ കാര്യക്ഷമതയോടെ ഘടിപ്പിക്കാവുന്നതാണ്.
കൂടാതെ വ്യവസായശാലകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെ പരിപാലനത്തിനും ഈ ഉപകരണം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് .
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലായിരുന്നു ഗവേഷണം .
ഡോ . ഷെനിൽ .പി എസ് (CET യിലെ മുൻ അസ്സോസിയേറ്റ് പ്രൊഫസർ നിലവിൽ ബാട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ) , ഡോ : ബോബി ജോർജ് (പ്രൊഫസർ & ഹെഡ് – മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഐ ഐ ടി മദ്രാസ് ) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം .