മണ്ണാർക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പള്ളിക്കുന്ന് സ്വദേശി റംലത്താണ് മരിച്ചത്.
39 വയസായിരുന്നു.
രണ്ട് മാസം മുമ്ബാണ് റംലത്തിന് വളർത്തു നായയില്‍ നിന്ന് പോറലേറ്റത്.
എന്നാല്‍ ഇതിനുള്ള പ്രതിരോധ കുത്തിവെയ്പ്പുകളൊന്നും റംലത്ത് അന്ന് സ്വീകരിച്ചില്ലെന്ന് ഭർത്താവ് പറയുന്നു.
രണ്ട് ദിവസം മുമ്ബ് ശാരീരിക അവശതകളെ തുടർന്ന് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
മരണകാരണം വ്യക്തമല്ലെന്നും പേവിഷബാധയുണ്ടായിരുന്നോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
തൃശൂർ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ചികിത്സാസംബന്ധമായ റിപ്പോർട്ട് ലഭിച്ചെങ്കില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.