കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിയായ വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
ഇന്നലെ രാത്രി 7 ന് കളി കഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ തോടുകളും കുളങ്ങളുമൊക്കെ നിറഞ്ഞ് കിടക്കുകയാണ്
അതുകൊണ്ട് തന്നെ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അതീവ ജാഗ്രത വേണം.