നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഉപഹര്‍ജി വഴി പരിഗണിക്കാനാകുമോയെന്നാണ് സിംഗിള്‍ ബെഞ്ച് പരിശോധിക്കുന്നത്.
പുതിയ പരിഗണനാ വിഷയം അനുസരിച്ച് പുതിയ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
ഇതനുസരിച്ചാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കാന്‍ അധികാരമുള്ള സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്.
മെമ്മറി കാര്‍ഡ് കേസിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി പുറപ്പെടുവിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച കോടതി ഹര്‍ജിയില്‍ ഇന്നലെ തീര്‍പ്പ് കല്‍പ്പിച്ചിരുന്നു.
ഹര്‍ജിയില്‍ ഇന്ന് അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ ഹാജരാകും.