കായംകുളം ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്

കാറ്റിലും തിരയിലും പെട്ട് കായംകുളം ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്.

ഏഴ് ഫൈബര്‍ വള്ളങ്ങളാണ് കാറ്റിലും തിരയിലും പെട്ട് കെട്ട് പൊട്ടി ഒഴുകിപ്പോയത്.

കായലില്‍ നിന്നും കടലിലേക്കുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും കടലില്‍ നിന്നുള്ള തിരയും ശക്തമായ കാറ്റുമാണ് വള്ളങ്ങള്‍ നങ്കൂരത്തില്‍ നിന്നും വേര്‍പെടാന്‍ കാരണം.

അഴീക്കല്‍ കരയിലേക്കാണ് വള്ളങ്ങള്‍ ഒഴുകിപ്പോയതെന്നാണ് വിവരം.

കടലില്‍ ഒഴുകി നടന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ചും പുലിമുട്ടില്‍ ഇടിച്ചുകയറിയുമാണ് തകര്‍ന്നത്.

പൂര്‍ണമായും പൊട്ടിക്കീറി വെള്ളത്തില്‍ താഴ്ന്ന നിലയിലാണ് മൂന്ന് വള്ളങ്ങള്‍ കണ്ടെത്തിയത്.

ഏഴു വള്ളങ്ങള്‍ ഉപയോഗശൂന്യമായി.

വള്ളങ്ങളുടെ എഞ്ചിനും വലയും നഷ്ടമായി.

എക്കോ സൗണ്ടര്‍, വയര്‍ലെസ് സിസ്റ്റം, ജിപിഎസ് സംവിധാനം എന്നിവയ്ക്കും കേടുപാടുണ്ടാട്ടുണ്ട്.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...