ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
അതുകൊണ്ട് തന്നെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
നാളെ 9 ജില്ലകളിലും ശനി ഞായർ ദിവസങ്ങളിൽ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്.
മഴ തുടരുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം എന്നാണ് അറിയിക്കുന്നത്.