സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്‍റെ മരണം നാടിനെ മുഴുവൻ നടുക്കിയ ഒന്നായിരുന്നു.

റാഗിങ്ങിന് പിന്നാലെയാണ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥൻ മരിച്ചത്.

അതി കഠിനമായാണ് ഈ കുട്ടിയെ പ്രതികൾ മർദ്ധനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ച് നൽകിയത്.

പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നിവയാണ്.

പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് തുടരന്വേഷണത്തെ ബാധിക്കുമെന്നാണ് സിബിഐ നിലപാട്.

Leave a Reply

spot_img

Related articles

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം...

തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ 14200 രൂപ മോഷ്ടിച്ചു

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ...

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു...

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ചു

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്. തലപൊട്ടി രക്തം...