വാഴൂര്‍ സോമന്‍ എം എല്‍ എയ്ക്ക് ആശ്വാസം;ഹര്‍ജി ഹൈക്കോടതി തള്ളി

പീരുമേട് തിരഞ്ഞെടുപ്പു കേസില്‍ വാഴൂര്‍ സോമന്‍ എം എല്‍ എയ്ക്ക് ആശ്വാസം, യു ഡി എഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

വാഴൂര്‍ സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും തിരഞ്ഞെടുപ്പ് അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യു ഡി എഫ് സ്ഥാനാര്‍ഥി സിറിയക് തോമസ് ഹര്‍ജി സമര്‍പ്പിച്ചത്.

വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിറിയക് മാധ്യമങ്ങളോടു പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ വാഴൂര്‍ സോമന്‍ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

ഭാര്യയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പാന്‍ കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല, ഇന്‍കംടാക്‌സ് റിട്ടേണ്‍ ഒരു കൊല്ലത്തെ മാത്രമാണ് ഫയല്‍ ചെയ്തിട്ടുള്ളത് എന്നീ ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു

വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ ചുമതലകൂടി വഹിച്ചിരുന്ന സമയത്താണ് സോമന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇരട്ടപ്പദവി ആരോപണവും സിറിയക് തോമസ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍, ബോധപൂര്‍വം ഒരു കാര്യവും മറച്ചു വെച്ചിട്ടില്ലെന്നും തിരുത്തലുകള്‍ വരുത്തിയത് വരണാധികാരിയുടെ അനുമതിയോടെ ആണെന്നും സോമന്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു.

കേസ് പരിഗണിച്ച വേളയില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് ഹൈക്കോടതി വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി സിറിയക് തോമസിന്റെ ഹര്‍ജി തള്ളിയത്.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...