എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന

കണ്ണൂർ വിമാനത്താവളത്തില്‍ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന.

ഇതുവരെ സുരഭി 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.

കഴിഞ്ഞ ദിവസം അറസ്റ്റിലായ തില്ലങ്കേരി സ്വദേശി സുഹൈലാണ് സ്വർണക്കടത്തിലെ മുഖ്യ കണ്ണി.

ഇയാളാണ് എയർഹോസ്റ്റസുമാരെ സ്വർണം കടത്താനായി നിയോഗിക്കുന്നത്.

അന്വേഷണം ഊർജ്ജിതമാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകും എന്നുമാണ് ഡിആർഐ വ്യക്തമാക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു സുഹൈല്‍.

പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈല്‍.

അതേസമയം, സുരഭി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല.

28-ാം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തില്‍ വച്ച്‌ കൊല്‍ക്കത്ത സ്വദേശിയായ സുരഭിയെ സ്വർണവുമായി പിടികൂടിയത്.

മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി.

മലദ്വാരത്തില്‍ 960 ഗ്രാം സ്വർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുമ്ബോഴായിരുന്നു അറസ്റ്റ്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാൻഡില്‍ വിട്ടിരിക്കുകയാണ്.

സുരഭിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

ഈ രീതിയില്‍ സ്വർണം കടത്തിയതിന് വിമാനക്കമ്ബനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആർഐ ചൂണ്ടിക്കാട്ടി.


കഴിഞ്ഞവർഷം മാർച്ചിലും സ്വർണം കടത്താൻ ശ്രമിച്ച കേസില്‍ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു.

വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വർണവുമായി കൊച്ചി വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടിയത്.

ബഹ്റിൻ-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.

Leave a Reply

spot_img

Related articles

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന...

ദോശ നൽകാൻ വൈകിയെന്ന ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി...