യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട്‌ നൽകും

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട്‌ നൽകും, നടപടി കോടതി സ്വമേധയാ ഇടപെട്ടതിന് പിന്നാലെ

കാറിനുള്ളിൽ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയിൽ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ ആർടിഒ റിപ്പോർട്ട്‌ നൽകും.

നിലവിൽ സഞ്ജുവിനെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും
സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട്‌ നൽകണമെന്നും ആർടിഒക്ക് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് വിശദമായ റിപ്പോർട്ട് നൽകുന്നത്.

ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് ഇന്നലെ സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു.

പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം.

പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒ നീക്കം.

കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്ത് വിവാദത്തിലായ യൂട്യൂബർ സഞ്ജു ടെക്കി മോട്ടോർ വാഹന വകുപ്പിനേയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്നലെ വീണ്ടും യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തു.

കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കം നന്ദിയുണ്ടെന്നായിരുന്നു വീഡിയോ.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...