എക്‌സിറ്റ്‌പോൾ ഫലവും ഹരീഷ് പേരടിയുടെ പോസ്റ്റും

എക്‌സിറ്റ് പോൾ ഫലവും ഒന്നാം ക്ലാസിലെ കവർ ചിത്രവും ബന്ധിപ്പിച്ച് നടൻ ഹരീഷ് പേരടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

കവർ പേജിൽ അച്ഛനും കിളികളും പശുവുമെല്ലാം ഉണ്ടെങ്കിലും അമ്മ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്.


കുടുംബശ്രീയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രമാണിതെന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു.

എക്‌സിറ്റ്‌പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും കുറിപ്പിൽ പറയുന്നു.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

രാജ്യത്ത് വീണ്ടും മോദി തരംഗമുണ്ടാകുമെന്ന് സൂചന നൽകുന്നതായിരുന്നു എക്സിറ്റ് പോളുകൾ.

കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്നും എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥവരുമെന്നും പ്രവചനമുണ്ട്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്:


“ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ മാറ്റത്തിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്..

അതിൽ സന്തോഷിക്കുന്ന ആൺ,പെൺകുട്ടികളുണ്ട്..

കിളികളുണ്ട്..പൂക്കളുണ്ട്..പശുവുണ്ട്..പശുവിന്റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

പക്ഷേ സൂക്ഷ്മദർശിനി വെച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല…

മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്..

കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം…

എക്‌സിറ്റ്‌പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം..എല്ലാം എത്രയും പെട്ടന്ന് ശരിയാകും…ആശംസകൾ.”


https://www.facebook.com/photo/?fbid=1670614180145591&set=a.116429352230756

Leave a Reply

spot_img

Related articles

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ്...

മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും...