ഇന്ത്യ സഖ്യം ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തുമെന്ന് പുതിയ സർവ്വേ

ചെന്നൈ:കോൺഗ്രസിന് അനുകൂലമായൊരു ഫലം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.


മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ അധികാരത്തിൽ വരുമെന്നാണ് മിക്ക സർവേകളും പ്രവചിക്കുന്ന അവസരത്തിലാണിത്.


ഇന്ത്യ സഖ്യം ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തുമെന്നും എൻഡിഎയ്ക്ക് കുറവുണ്ടാകുമെന്നുമാണ് പ്രവചനം.

ദേശബന്ധു പത്രത്തിന്റെ ഡിജിറ്റൽ ചാനലായ ഡിബി ലൈവ് ഇലക്ട്‌ലൈൻ ഒഫ് ഇന്ത്യ ഏജൻസിയുമായി ചേർന്ന് നടത്തിയ എക്സിറ്റ് പോൾ ഫലമാണ് പുറത്തുവന്നത്.

എൻ ഡി എയ്ക്ക് 207-241 സീറ്റുകൾ നേടാനാവുമെന്നും ഇന്ത്യ സഖ്യം 255 – 290 സീറ്റുകൾ വരെ നേടിയേക്കാമെന്നുമാണ് പറയുന്നത്.

സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഉത്തർപ്രദേശിൽ എൻ ഡി എയ്ക്ക് 46- 48 സീറ്റുകളും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യാ സഖ്യത്തിന് 32 -34 സീറ്റുകൾ നേടുമെന്നാണ് പ്രവചിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് 28- 30 സീറ്റുകളും എൻഡിഎയ്ക്ക് 18 -20 സീറ്റുകളും ലഭിച്ചേക്കും.കർണാടകയുടെ കാര്യമെടുത്താൽ കോൺഗ്രസിന് 18 – 20 സീറ്റുകളും ബിജെപിയും ജെഡി (എസ്) സഖ്യവും 8- 10 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.

ബീഹാറിൽ എൻ ഡി എയ്ക്ക് 14 -16 സീറ്റുകൾ ലഭിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് 24 -26 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.

മദ്ധ്യപ്രദേശിൽ ബിജെപിക്ക് 24 -26 സീറ്റുകൾ പ്രതീക്ഷിക്കുന്നു.

കോൺഗ്രസിന് 3-5 സീറ്റുകൾ വരെ ലഭിച്ചേക്കും.

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തൂത്തുവാരുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

പാർട്ടി 26 -28 സീറ്റുകൾ നേടുകയും ബിജെപിക്ക് 11-13 സീറ്റുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

രാജസ്ഥാനിൽ ബിജെപി 17-19 സീറ്റുകളും ഇന്ത്യ സഖ്യം 6 – 8 സീറ്റുകളും നേടുമെന്ന് സർവേ പ്രവചിക്കുന്നു.

കോൺഗ്രസ്‌ നേതാവ് ലവ് ദത്ത എക്സിറ്റ് പോൾ ഫലങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്.

‘ജൂൺ നാലിന് നിങ്ങൾ എല്ലാവരും കാണുന്ന കൃത്യമായ കണക്കുകൾ ഇതാണ്.

ഈ എക്സിറ്റ്‌പോൾ സത്യമാകും. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും.’ എന്ന അടിക്കുറിപ്പോടെയാണ് നേതാവ് എക്സിറ്റ് പോൾ ഫലം പങ്കുവച്ചിരിക്കുന്നത്.

എല്ലാ പ്രധാന സർവേകളും ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു.

2019ൽ 303 സീറ്റുകളായിരുന്നു എൻ ഡി എ നേടിയത്. ഇത്തവണ 400 കടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ അവകാശവാദം.

അതിനിടയിലാണ് ഇന്ത്യ സഖ്യം ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്തുമെന്ന് പുതിയ സർവ്വേ.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....