പട്ന: നളന്ദയിലെ പോളിങ് ഏജന്റിന്റെ കൊലപാതകത്തിനു പിന്നിൽ ആർജെഡിയെന്ന് ആരോപണം.
നളന്ദയിൽ ജനതാദൾ (യു) പോളിങ് ഏജന്റായിരുന്ന അനിൽ കുമാറാ(62) ണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നിൽ ആർജെഡിയാണെന്നു നളന്ദ ലോക്സഭാ മണ്ഡലത്തിലെ ജെഡിയു സ്ഥാനാർഥി കൗശലേന്ദ്ര കുമാറും അനിൽ കുമാറിന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.
തിങ്കളാഴ്ച പുലർച്ചെ അനിൽ കുമാറിനെ വീടിനു സമീപമുള്ള പാടത്ത് മർദ്ദനമേറ്റ പരുക്കുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ അനിൽകുമാർ പാടത്തേക്ക് പോയതാണെന്നു വീട്ടുകാർ പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അനിൽ കുമാറിനെ കൊല്ലുമെന്നു ആർജെഡിക്കാർ വോട്ടെടുപ്പു ദിവസം ഭീഷണിപ്പെടുത്തിയിരുന്നതായി കൗശലേന്ദ്ര കുമാർ ആരോപിച്ചു.

ജൂൺ ഒന്നിനായിരുന്നു നളന്ദ മണ്ഡലത്തിൽ വോട്ടെടുപ്പ്.
സംശയമുള്ളവരുടെ പേരുവിവരം പൊലീസിനു കൈമാറിയിട്ടുണ്ട്.