കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാന്‍ ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം.

കേരളത്തിലെ വിജയം ആഘോഷിക്കാന്‍ തന്നെയാണ് ഒരുക്കമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി പറഞ്ഞു.

പുതിയ സംസ്ഥാന കാര്യാലയത്തിലാവും ആഘോഷങ്ങള്‍ നടക്കുക. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എല്‍.ഇ.ഡി. വാള്‍ എന്നിവയ്ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്

തങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് എക്‌സിറ്റ് പോളുകളെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സജീവ പ്രതീക്ഷ നേതൃത്വത്തിനുണ്ട്. പ്രധാനനേതാക്കളെല്ലാം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരുവനന്തപുരത്ത് തുടരുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നും സി. ശിവന്‍കുട്ടി അറിയിച്ചു.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...