പരിസ്ഥിതി പുനരുജ്ജീവനത്തിനായി കർമനിരതരാകണം: മന്ത്രി പി പ്രസാദ്

നാശോന്മുഖമായ പരിസ്തിതി പുനരുജ്ജീവിപ്പിക്കുവാനുള്ള ഊർജ്ജിത ശ്രമങ്ങൾ അത്യന്തപേഷിതമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രസ്താവിച്ചു.മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില മലങ്കര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരുത്തരവാദപരമായും, ഹ്രസ്വദൃഷ്ടിയോടെയും അത്യാർത്തിയോടെയും പരിസ്ഥിതി ഉപഭോഗം ചെയ്തതിൻറെ പരിണിതഫലമാണ് ലോകം ഇന്ന് നേരിടുന്ന ഗുരുതരമായ പരിസ്ഥിതി ശോഷണം എന്നും പുനരുജ്ജീവനത്തിനായി ഏവരും കർമനിരാതരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി കമ്മീഷൻ പ്രസിഡൻറ് ഡോ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പൂർവ്വസമ്പുഷ്ടിയോടെ പരിസ്ഥിതി വരുംതലമുറകൾക്ക് കൈമാറുവാൻ സമർപ്പണത്തോടെ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാൻ ഓരോരുത്തർക്കും ഉള്ള ഉത്തരവാദിത്വമാണ് പരിസ്ഥിതി ദിനം ഓർമിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
മാതൃകാ ഫലവൃക്ഷ തോട്ടം പദ്ധതിയും, ഹരിത ഓഡിറ്റിംഗ് പദ്ധതിയും അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു, ഡോ. ഡാൻ മാത്യു മുഖ്യ സന്ദേശം നൽകി. ഹോർട്ടി കോർപ്പ് ചെയർമാർ അഡ്വ. എസ്. വേണുഗോപാൽ,
പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി ഫാ കോശി ജോൺ കലയപുരം, വൈസ് പ്രസിഡണ്ട് ഫാ തോമസ് ജോർജ്, മൗണ്ട് താബോർ ദയറ സെക്രട്ടറി ഫാ ഫിലിപ്പ് മാത്യൂ, ഡോ ഡേവിഡ് കോശി റമ്പാൻ, ടി. പി പ്രിൻസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോൺ സി ഡാനിയേൽ, നിതിൻ മണക്കാട്ടുമണ്ണിൽ, സാറാമ്മ ജോയി എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...