സീലിംഗ് ഫാന്‍ ദേഹത്തേക്കു പൊട്ടിവീണ് പരിക്കേറ്റ എട്ടിക്കുളം സ്വദേശിയായ ഗൃഹനാഥൻ മരിച്ചു

കണ്ണൂർ എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മന്‍സിലില്‍ എ.കെ. മുഹമ്മദ് സമീറാണ് (48) മരിച്ചത്.

പോളിഷിംഗ് തൊഴിലാളിയായ ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു അപകടം. ഭാര്യയും കൂട്ടിയും പുറത്തു പോയിരിക്കയായിരുന്നു. വൈകുന്നേരം 4.30 ഓടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് അപകടം കണ്ടത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....