ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സി പി എമ്മിനെ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി ലഭിക്കാത്തതിന് കിട്ടിയ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പ് ഫലം.
ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്.
മുസ്ലീങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. കോഴിക്കോടും മലപ്പുറത്തും നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരത്തോടെ കാര്യം സാധിച്ച് മടങ്ങുന്നു.
ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്.
ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും ലഭിക്കുന്നില്ല.ഈഴവര്‍ക്ക് നീതി കിട്ടാത്ത സ്ഥിതിയാണ്. ഇതോടെ ഇന്നലെകളില്‍ ഇടതുപക്ഷത്തെ സഹായിച്ച ഈഴവര്‍ മാറി ചിന്തിച്ചു.
ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണ് എന്നദ്ദേഹം പറഞ്ഞു.