കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമർപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി

ഭരണഘടനയെ വണങ്ങി പ്രസംഗം തുടങ്ങിയ മോദി.എൻഡിഎ സർക്കാർ എന്ന് ഊന്നിപ്പറഞ്ഞ് സഖ്യത്തിൻറെ ശക്തിയും ലക്ഷ്യവും എന്തെന്ന് വിശദീകരിച്ചു.

എൻഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പിലെ ജയം സഖ്യത്തിൻറെ ജയമാണെന്നും മോദി പറഞ്ഞു. എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘എൻഡിഎ എന്നാല്‍ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ), ഡവലപ്ഡ് ഇന്ത്യ (വികസിത ഇന്ത്യ), ആസ്പിരേഷണല്‍ ഇന്ത്യ (പ്രത്യാശയുടെ ഇന്ത്യ) ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ സഖ്യം കള്ളം പ്രചരിപ്പിക്കുകയാണ്. കപട വാഗ്ദാനങ്ങള്‍ നല്‍കുന്നു. 10 വർഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് 100 സീറ്റ് തികച്ച്‌ ജയിക്കാൻ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു.

കേരളത്തില്‍ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. പ്രവർത്തകർ ജമ്മു കാശ്മീരിലേതിനേക്കാള്‍ കേരളത്തില്‍ ത്യാഗം സഹിച്ചു.

അതിൻറെ ഫലമാണ് കേരളത്തിലെ വിജയം. തടസങ്ങള്‍ക്കിടയിലും ശ്രമം തുടർന്ന് ഒടുവില്‍ വിജയം നേടി. ഇപ്പോള്‍ അവിടെ നിന്ന് ഒരു ലോക്സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്.

കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
യോഗത്തില്‍ ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും തൊട്ടടുത്തായാണ് നരേന്ദ്ര മോദി ഇരുന്നത്.

നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയർത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തില്‍ പറഞ്ഞു.

എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷൻമാരും ഈ യോഗത്തില്‍ പങ്കെടുത്തു.

ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ ദില്ലിയില്‍ എത്തും.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...