സംസ്ഥാനത്ത് പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല

സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകള്‍ നല്‍കിയത്.അശ്വതി ജിജിയാണ് പുതിയ കൊല്ലം സിറ്റി ജില്ലാ പൊലിസ് മേധാവി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂനിറ്റ്-IV എസ്.പി തസ്തികയില്‍ നിന്നാണ് ഇവരെ മാറ്റിയത്. നിലവിലെ കൊല്ലം സിറ്റി പൊലീസ് കമീഷണറായ എം. ഹേമലതയെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ സെല്‍ എസ്.പിയായി മാറ്റി നിയമിച്ചു.എം.ജെ. സോജൻ: എറണാകുളം വിജിലൻസ് സെൻട്രല്‍ റേഞ്ച് എസ്.പി (മുമ്പ്: എറണാകുളം വിജിലൻസ് സ്പെഷല്‍ സെല്‍ എസ്‌.പി).വി.ജി. വിനോദ്കുമാർ: തിരുവനന്തപുരം സിവില്‍ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്.പി (മുമ്പ്: ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്.പി).എ. ഷാഹുല്‍ ഹമീദ്: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി – ടെക്നിക്കല്‍ ഇന്റലിജൻസ് (മുമ്പ്: തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്.പി).ദീപക് ധൻഖർ: സ്പെഷല്‍ ആംഡ് പൊലിസ് (എസ്.എ.പി) കമാൻഡന്റ് (മുമ്പ്: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമീഷണർ – ലോ ആൻഡ് ഓർഡർ-II).യോഗേഷ് മണ്ടായ: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമിഷണർ – ലോ & ഓർഡർ-II (മുമ്പ്: എസ്.എ.പി കമാൻഡൻ്റ്).പ്രജിഷ് തോട്ടത്തില്‍: മലപ്പുറം സ്പെ‌ഷല്‍ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) എസ്.പി (മുമ്പ്: സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.പി – അഡ്‌മിനിസ്ട്രേഷൻ).ശക്തി സിങ് ആര്യ: കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലിസ് കമീഷണർ – ലോ & ഓർഡർ ആൻഡ് ട്രാഫിക്-II (മുമ്പ്: റാപിഡ് റെസ്പോണ്‍സ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് കമാൻഡന്റ്).

Leave a Reply

spot_img

Related articles

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...

എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ്...