സുരേഷ് ഗോപി ഡൽഹിയിലേക്ക്

നരേന്ദ്രമോദിയുടെ അറിയിപ്പിനെ തുടർന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച സുരേഷ് ഗോപിയും, കുടുംബവും ഡൽഹിയിലേക്ക് തിരിച്ചു.

12.15 നുള്ള വിമാനത്തിലാണ് സുരേഷ് ഗോപി കുടുംബവും ഡൽഹിയിലേക്ക് പോകുന്നത്.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

വിജയിച്ചാല്‍ ക്യാബിനറ്റ് മന്ത്രിസ്ഥാനമാണ് തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്ക് വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ഘടക കക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം ബിജെപി നല്‍കുന്ന പശ്ചാത്തില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനമോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിച്ചേക്കും.

കേരളത്തില്‍ നിന്ന് രണ്ടാമത് ഒരു മന്ത്രി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തൃശൂരിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സാംസ്‌കാരികം, ടൂറിസം, സിനിമ വകുപ്പുകളില്‍ ഏതെങ്കിലും ലഭിക്കാനാണ് സാധ്യത..

Leave a Reply

spot_img

Related articles

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.എആർ ന​ഗർ സ്വദേശി ഉഷയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്....

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

കൊച്ചിയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും 70 കൂടുതല്‍...

ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ്...

ഏഴ് വയസ്സുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു

കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസിൽ മുഹമ്മദ് ഹാജിഷ് -...